മാന്നാർ കല കൊലക്കേസ്: ഒന്നാം പ്രതി അനിലിന് രക്തസമ്മർദം കൂടി  ഇസ്രയേലിൽ ചികിത്സ തേടിയെന്ന് വിവരം

JULY 4, 2024, 6:39 AM

ആലപ്പുഴ: മാന്നാർ കല കൊലക്കേസിൽ ഒന്നാം പ്രതിയും കലയുടെ ഭർത്താവുമായ അനിലിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നടത്തുകയാണ് കേരള പൊലീസ്. 

കേസിൽ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്ത വിവരം അനിൽ ഇതിനകം അറിഞ്ഞിട്ടുണ്ട്. കേസിന്റെ എല്ലാ കാര്യങ്ങളും നാട്ടിലുള്ളവർ അനിലിനെ വിളിച്ചറിയിച്ചിട്ടുണ്ട്. 

കൂട്ടുപ്രതികൾ പിടിയിലായെന്നറിഞ്ഞ് ഒന്നാം പ്രതി അനിലിനു രക്തസമ്മർദം കൂടിയെന്നും മൂക്കിൽനിന്നു രക്തം വന്നെന്നും തുടർന്ന്  ഇസ്രയേലിൽ ചികിത്സ തേടിയെന്നുമാണ് വിവരം. ഇസ്രയേലിൽ അനിൽ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാരാണു ബന്ധുക്കളെ അറിയിച്ചതെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. 

vachakam
vachakam
vachakam

 അനിലിനെ ഇസ്രയേലിൽനിന്ന് എത്തിക്കാൻ പൊലീസിനു മുന്നിൽ പല കടമ്പകളുണ്ട്.  അനിൽ സ്വയം നാട്ടിലെത്തുമോ എന്ന വഴിയാകും പൊലീസ് ആദ്യം അന്വേഷിക്കുക. അനിൽ നാട്ടിലെത്താൻ തയാറായാൽ മറ്റു നടപടികൾ ഒഴിവാക്കാം. 

 സർക്കാർ   നടപടികളിലൂടെ നാട്ടിലെത്തിക്കാൻ ആദ്യം ബ്ലൂ കോർണർ തിരച്ചിൽ നോട്ടിസും പിന്നീട് റെഡ് കോർണർ നോട്ടിസും പുറപ്പെടുവിക്കണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam