ഇടുക്കി: നിയന്ത്രണം ലംഘിച്ച് അടിമാലിയിൽ സിപ് ലൈൻ പ്രവർത്തിപ്പിച്ചതിൽ മുന്‍മന്ത്രിയും എംഎൽഎയുമായ എം.എം മണിയുടെ സഹോദരൻ എം.എം ലംബോദരൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു.
അടിമാലി ഇരുട്ടുകാനത്ത് പ്രവർത്തിക്കുന്ന ഹൈറേഞ്ച് സിപ് ലൈൻ എന്ന സ്ഥാപനത്തിനെതിരെയാണ് ഇടുക്കി ജില്ലാഭരണകൂടം നടപടിയെടുത്തത്.
കനത്ത മഴ മൂലം ജില്ലയിൽ സാഹസിക വിനോദസഞ്ചാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മഴ ശക്തമായതോടെ ജില്ലയിൽ വിനോദസഞ്ചാരം പൂർണമായും നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതിൽ ഇളവ് വരുത്തിയത് .
എന്നാൽ സാഹസിക വിനോദങ്ങൾക്ക് ഇളവുണ്ടായിരുന്നില്ല. നിയന്ത്രണം നിലനിൽക്കെയാണ് ഹൈറേഞ്ച് സിപ്പ് ലൈൻ പ്രവർത്തനമാരംഭിച്ചത്.
ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനും ഉത്തരവ് ലംഘിക്കാൻ പ്രേരിപ്പിച്ചതിനുമാണ് അടിമാലി പൊലീസാണ് കേസെടുത്തത്.
മനുഷ്യജീവന് അപായം ഉണ്ടാക്കുന്ന പ്രവർത്തനം നടത്തിയെന്നും എഫ് ഐആറിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്