ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയുടെ ചോദ്യ പേപ്പർ മാറി നൽകി; ഇന്നത്തെ പരീക്ഷ മാറ്റിവെച്ചു

JULY 18, 2026, 3:41 AM

ആലപ്പുഴ: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പിഎസ്‌സിയുടെ പരീക്ഷ മാറ്റിവെച്ചു.ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യ പേപ്പർ മാറിനൽകിയത്.

കമ്പനി ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യ പേപ്പറാണ് മാറിപ്പോയത്.തുടർന്ന്, സാങ്കേതി കാരണങ്ങളാല്‍ പരീക്ഷ റദ്ദാക്കി എന്നാണ് പിഎസ്‌സിയുടെ വിശദീകരണം.

'ആലപ്പുഴ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ ചോദ്യ പേപ്പര്‍ മാറിപോയതിനാല്‍ ഇന്ന് 18.07.2026 ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന വിവിധ കമ്പനി കോര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ഉള്‍പ്പെടെയുള്ള തസ്തികള്‍ക്കായുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷ റദ്ദ് ചെയ്തിരിക്കുന്നു. ഇതേ തസ്തികയ്ക്കായി രാവിലെ നടത്തിയ പൊതു പ്രാഥമിക പരീക്ഷ വിജയകരമായി പൂര്‍ത്തിയായിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്', എന്നാണ് പിഎസ്‌സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam