വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഇന്‍സ്‌പെക്ടറെ കടിച്ച് പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

MAY 2, 2026, 7:45 AM

കോഴിക്കോട്: വിധവ പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഓഫിസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി. റവന്യു ഇന്‍സ്‌പെക്ടര്‍ ധന്യ ജയറാമിനാണ് കടിയേറ്റത്. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം.

പുനര്‍ വിവാഹിതയല്ലെന്ന രേഖ സമര്‍പ്പിക്കാന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സ്ത്രീ ആക്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി. പരാതിയുമായി എത്തിയ സ്ത്രിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് സൂചന.

കൂടാതെ ഓഫിസിലെ ഫയലുകളും ഇവര്‍ വാരിവലിച്ചെറിഞ്ഞു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച രണ്ട് വനിതാ ജീവനക്കാര്‍ക്കും പരിക്കേറ്റു. ഒടുവില്‍ പൊലീസില്‍ എത്തിയാണ് സ്ത്രീയെ അവിടെ നിന്ന് മാറ്റിയത്. സംഭവത്തിന് ശേഷം സ്ത്രീയുടെ ബന്ധുക്കളെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാര്‍ പറയുന്നു. ധന്യയ്ക്ക് പുറമെ രേഖ, ആരിഫ എന്നീ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam