മണിമലയാറ്റിൽ ചാടി യുവതിയുടെ മരണം; ഗാർഹിക പീഡന ആരോപണത്തിൽ ഭർത്താവ് പിടിയിൽ

JUNE 3, 2026, 3:23 AM

ആലപ്പുഴ: തിരുവൻവണ്ടൂർ സ്വദേശിനിയായ യുവതിയുടെ ആത്മഹത്യാ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർച്ചയായ ഗാർഹിക പീഡനങ്ങളാണ് യുവതിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന അന്വേഷണ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണമംഗലം സ്വദേശിയായ 38-കാരനെയാണ് മാവേലിക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു.

ഏപ്രിൽ 26-ന് ജോലിക്കായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ യുവതി പിന്നീട് പുളിക്കീഴ് പാലത്തിന് സമീപം എത്തുകയും അവിടെ നിന്ന് മണിമലയാറ്റിലേക്ക് ചാടുകയുമായിരുന്നു. യുവതിയെ കാണാതായതിനെ തുടർന്ന് ആദ്യം പൊലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ മേയ് ഒന്നിന് യുവതിയുടെ മൃതദേഹം മണിമലയാറ്റിൽ നിന്ന് കണ്ടെത്തി. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

കുടുംബാംഗങ്ങളിൽ നിന്നും മറ്റ് സാക്ഷികളിൽ നിന്നുമെടുത്ത മൊഴികളും ശേഖരിച്ച തെളിവുകളും പരിശോധിച്ച ശേഷമാണ് ഗാർഹിക പീഡനം ആത്മഹത്യയ്ക്ക് കാരണമായെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത്. ഇതോടെയാണ് കേസിലെ വകുപ്പുകൾ മാറ്റി ഭർത്താവിനെതിരെ കൂടുതൽ ഗുരുതര കുറ്റങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam