തിരുവനന്തപുരം: മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വി.ഡി. സതീശൻ്റെ മന്ത്രിസഭയുടെ ഭാഗമാകുമോയെന്ന് ഇന്നറിയാം.മുഖ്യമന്ത്രി സ്ഥാനത്ത് തഴയപ്പെട്ടതോടെ കടുത്ത അതൃപ്തിയിലാണ് ചെന്നിത്തലയുള്ളത്.
ആഭ്യന്തരം, ധനകാര്യം അടക്കമുള്ള പ്രധാന വകുപ്പുകള്‍ വാഗ്ദാനം നൽകിയിട്ടും കൂടെയുള്ളവരെ സംരക്ഷിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് നിലപാടിലാണ് ചെന്നിത്തല.മന്ത്രിസഭയിലെ പ്രാതിനിധ്യത്തിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനം വന്നയുടനെ തന്നെ ചെന്നിത്തല ഹൈക്കമാൻഡിനെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. താൻ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.
തുടർന്ന് വി.ഡി. സതീശൻ ജോസഫ് വാഴ്ക്കനെയും അൻവർ സാദത്തിനെയും ചെന്നിത്തലയെ അനുനയിപ്പിക്കാൻ ചെന്നിത്തലയുടെ വസതിയിലേക്ക് അയച്ചിരുന്നു. തൊട്ട് പിന്നാലെ സതീശനും ചെന്നിത്തലയെ കാണാൻ വീട്ടിലെത്തി.
തൻ്റെ നേതാവായ ചെന്നിത്തലയെ കാണാനാണ് വന്നതെന്നാണ് സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇരുവരുടെയും തമ്മിലുള്ള കൂടിക്കാഴ്ചയോടെ പ്രശ്നങ്ങൾ എതാണ്ട് അവസാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
