മണ്ണാർക്കാട് കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം

MARCH 10, 2026, 8:58 AM

പാലക്കാട്: മണ്ണാർക്കാട് കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. കച്ചേരിപ്പറമ്പ് കരടിയോട് ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് മരിച്ചത്. 

ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.പത്തം​ഗ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരാണ് കാട്ടാനകളെ തുരത്താനായി പ്രദേശത്ത് എത്തിയത്. ഇതിനിടെ ഒരു കാട്ടാന തിരിഞ്ഞു വന്ന് ഷൈജുവിനെ ആക്രമിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷൈജു മരിച്ചിരുന്നു. മൃതദേഹം നിലവിൽ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. നാളെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി സംസ്കരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam