സ്മരണ വേണം; ഉമ്മൻ ചാണ്ടിക്കെതിരായ കല്ലേറ് ചിത്രം കവർ ഫോട്ടോയാക്കി ചാണ്ടി ഉമ്മൻ

FEBRUARY 26, 2026, 1:11 AM

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക്ക് നേരെ കണ്ണൂരിൽ ഉണ്ടായ കല്ലേറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ കവർ ചിത്രമായി മാറ്റി ചാണ്ടി ഉമ്മൻ എംഎൽഎ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഉമ്മൻചാണ്ടിക്കെതിരായ പഴയ ആക്രമണം കോൺഗ്രസ് സൈബർ ഇടങ്ങളിൽ വീണ്ടും ചർച്ചയായ സാഹചര്യത്തിലാണ് ഈ നീക്കം.

2013 ഒക്ടോബറിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് നേരെ കണ്ണൂരിൽ കല്ലേറുണ്ടായത്. കണ്ണൂർ മൈതാനിയിൽ നടന്ന അത്ലറ്റിക് മീറ്റിന്റെ സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നായിരുന്നു അന്നത്തെ എഫ്‌ഐആർ.

അതേസമയം, ആരോഗ്യ മന്ത്രിക്കെതിരായ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസിലെ എഫ്‌ഐആർ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. “കൊല്ലെടാ” എന്ന് അക്രോശിച്ചെത്തിയ സംഘം മന്ത്രിയുടെ കഴുത്തിൽ ചാടി വീണു ആക്രമിച്ചുവെന്നും തടയാൻ ശ്രമിച്ച ഗൺമാനെയും ആക്രമിച്ചുവെന്നും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മന്ത്രിയുടെ ഗൺമാൻ എം.എസ്. അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam