കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ഇൻഷുറൻസ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കി പണം നല്‍കണമെന്ന് ഇൻഷുറൻസ് കമ്ബനികള്‍ക്ക് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്‍റെ നിർദേശം. രാജ്യത്തെ പൊതുമേഖലാ ഇൻഷുറൻസ് കമ്ബനികള്‍ക്കാണ് കേന്ദ്രം നിർദേശം നല്‍കിയത്.
കമ്ബനികള്‍ ഇൻഷുറൻസ് തുക വേഗത്തില്‍ വിതരണം ചെയ്യാൻ ഡോക്യുമെന്‍റേഷനില്‍ സമഗ്രമായ ഇളവ് വരുത്തിയിട്ടുണ്ട്. പോളിസി ഉടമകളെ ബന്ധപ്പെടുവാൻ ഇൻഷുറൻസ് കമ്ബനികള്‍ നടപടികള്‍ ആരംഭിച്ചു.
ജനറല്‍ ഇൻഷുറൻസ് കൗണ്‍സില്‍ ക്ലെയിമുകള്‍ തീർപ്പാക്കി വേഗത്തില്‍ പണം നല്‍കുന്നുവെന്നും ഉറപ്പുവരുത്തും. എല്‍ഐസി, നാഷണല്‍ ഇൻഷുറൻസ്, ന്യൂ ഇന്ത്യ ഇൻഷുറൻസ്, ഓറിയെന്‍റല്‍ ഇൻഷൂറൻസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷൂറൻസ് അടക്കം കമ്ബനികള്‍ക്കാണ് നിർദേശം നല്‍കിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്