കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഒന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. 388 കുടുംബങ്ങളാണ് കരട് പട്ടികയില്‍ ഉള്‍പ്പെട്ടത്. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കളക്ടറേറ്റ്, മാനന്തവാടി ആര്‍.ഡി.ഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും എല്‍.എസ്.ജി.ഡി.യുടെ lsgkerala.gov.in ജില്ലാഭരണകൂടത്തിന്റെ wayanad.gov.in വെബ്‌സൈറ്റിലൂടെയും കരട് പട്ടിക പരിശോധിക്കാം.
പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കും സജ്ജീകരിച്ചിട്ടുണ്ട്. കരട് പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ 2025 ജനുവരി പത്തിന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. ആക്ഷേപങ്ങള്‍ വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിലും [email protected] എന്ന ഇ-മെയിലിലും സ്വീകരിക്കും. ഓഫീസുകളിലും ഓണ്‍ലൈനായും സ്വീകരിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കും കൈപ്പറ്റ് രസീത് നല്‍കും.
കരട് പട്ടികയിലെ ആക്ഷേപങ്ങളില്‍ സബ്കളക്ടര്‍ സ്ഥലപരിശോധന നടത്തിയശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി പരാതിക്കാരെ നേരില്‍ക്കണ്ട് ആക്ഷേപത്തില്‍ തീര്‍പ്പുകല്പിക്കും.ജനുവരി 10-നുശേഷം 30 ദിവസത്തിനകം ജില്ലാ ദുരന്തനിവാരണ അതോറിറ്റി അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്