പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം: ഹൈക്കോടതി

MARCH 9, 2026, 8:35 PM

പാലക്കാട്: പാലക്കാട് ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതുവയസുകാരിയായ വിനോദിനിയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കുട്ടിക്ക് 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസവും നൽകാൻ സര്‍ക്കാരിന് നിര്‍ദേശം നൽകി. കയ്യില്ലാത്തത് ഭാവിയിൽ ജോലിക്ക് തടസമാകില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 

കുറ്റക്കാര്‍ക്കെതിരായ പരാതി പരിഗണിക്കാൻ വിജിലന്‍സിന് നിര്‍ദേശം നൽകി. കുറ്റക്കാരാണെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൈമുറിച്ച സംഭവത്തിലെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ.

അതേസമയം, ഒമ്പതു വയസുകാരി വിനോദിനി ആറു മാസങ്ങൾക്ക് ശേഷം ഇന്നലെയാണ് സ്കൂളിലെത്തിയത്. മിഠായിയും ബലൂണുകളുമായാണ് സഹപാഠികൾ വിനോദിനിയെ സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബർ 24 ന് കളിക്കുന്നതിനിടെ വലതു കൈയിലെ എല്ലൊടിഞ്ഞ ശേഷം ആദ്യമായാണ് വിനോദിനി സ്കൂളിലെത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam