വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷൻ ഉപരോധം; പ്രതികളായ ഡെപ്യൂട്ടി മേയർ ആശാനാഥ് ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല

APRIL 30, 2026, 8:43 AM

തിരുവനന്തപുരം: വട്ടിയൂർക്കാവ് സ്റ്റേഷൻ ഉപരോധ കേസിലെ പ്രതികളായ ഡെപ്യൂട്ടി മേയർ ആശാനാഥ് ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല. 

വട്ടിയൂർക്കാവ് സംഘർഷത്തിന് കാരണക്കാരായ പൊലീസിനെതിരെ നിയമപടി സ്വീകരിക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് പ്രതികളായ മൂന്നു കൗണ്‍സിലർമാർ രേഖാമൂലം പൊലീസിന് മറുപടി നൽകി. ഹാജരാകാനുള്ള അസൗകര്യം അറിയിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ് ഇ-മെയിൽ മുഖേന മറുപടി നൽകുകയായിരുന്നു.

അതേസമയം, കേസിലെ അഞ്ചാം പ്രതിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖക്ക് പൊലീസ് ഇതേവരെ നോട്ടീസ് നൽകിയില്ല.സംഭവത്തിൽ ശ്രീലേഖ സ്ഥലത്തില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam