എസ്ഡിപിഐ വോട്ട് തള്ളാതെ നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അവസരത്തിൽ എല്ലാ ജനങ്ങളോടുമാണ് വോട്ട് അഭ്യർഥിക്കുന്നത്.
ജനാധിപത്യ സംവിധാനത്തിൽ എല്ലാവരുടേയും വോട്ട് ചോദിക്കാം. ഇന്നയാൾ വോട്ട് ചെയ്താൽ മതിയെന്ന് പറയാനാകില്ലെന്നും ഭരണഘടനയിലും അങ്ങനെ പറയുന്നില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
ബിജെപി ഡീൽ ആരോപണത്തിന് പിന്നാലെ സിപിഐഎം -എസ് ഡി പിഐ ബന്ധവും തിരഞ്ഞെടുപ്പ് ചർച്ചയാവുകയാണ്. മങ്കട,വേങ്ങര മണ്ഡലങ്ങളിൽ നിന്നുളള എസ്ഡിപിഐയുടെ പിന്മാറ്റത്തോടെ ആരംഭിച്ച ചർച്ച രാഷ്ട്രീയ വാക്പോരിലേക്ക് എത്തിയിരിക്കുകയാണ്. ആരോപണം മുഖ്യമന്ത്രി തളളിക്കളഞ്ഞു. എന്നാൽ എസ്ഡിപിഐ വോട്ട് തള്ളാതെയാണ് സിപിഐഎം നേതാവ് എ വിജയരാഘവന്റേയും പ്രതികരണങ്ങൾ.
എസ്‍ഡിപിഐ വോട്ട് വേണ്ടെന്ന് വെയ്ക്കുമോയെന്ന ചോദ്യത്തിന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി വ്യക്തമായ മറുപടി നൽകിയില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എസ്ഡിപിഐ പിന്തുണ പൂർണമായി തള്ളുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു: പ്രതികരിച്ച് കെ സുധാകരൻ
തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്
പത്തനംതിട്ട കുമ്പഴയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ജ്യൂസ് കടകളിലും കുപ്പിവെള്ള യൂണിറ്റുകളിലും വ്യാപക പരിശോധന; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ