കോഴിക്കോട് : ആശാവർക്കർമാരുടെ സമരം യുഡിഎഫ് ചർച്ച ചെയ്തതെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. യുഡിഎഫ് ഭരിക്കുന്ന എല്ലാ പഞ്ചായത്തും അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ ഓണറേറിയം വർധിപ്പിക്കും.
ഇതിനായി പഞ്ചായത്തുകൾക്ക് നിർദേശം നൽകി. 2026ൽ സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്നും ക്യാബിനെറ്റിൻ്റെ ആദ്യ തീരുമാനം ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതായിരിക്കുമെന്നും ഹസൻ പറഞ്ഞു.
അധ്യക്ഷസ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ടത് വാർത്തകൾ മാത്രമാണെന്നും എം.എം. ഹസൻ പറഞ്ഞു. തീരുമാനം ഉണ്ടെങ്കിൽ എഐസിസി അറിയിക്കും. പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറേണ്ട സാഹചര്യമില്ലെന്നും സുധാകരൻ പറഞ്ഞാൽ അതുതന്നെയാണ് ഞങ്ങളുടെയും അഭിപ്രായമെന്നും ഹസൻ പറഞ്ഞു.
അതേസമയം വിഴിഞ്ഞത്ത് കാണാനായത് പിണറായി-അദാനി-മോദിസർക്കാർ തമ്മിലുള്ള അന്തർധാര. എങ്ങനെ പദ്ധതി ഉണ്ടായി എന്ന് ഇന്നലെ പ്രസംഗത്തിൽ ആരും പരാമർശിച്ചില്ല. കുഞ്ഞൂഞ്ഞിന്റെ കുഞ്ഞാണ് വിഴിഞ്ഞം. ചരിത്രത്തിൽ നിന്ന് അത് മായ്ച്ചു കളയാൻ പറ്റില്ല. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം ആണ് പദ്ധതിയെന്നും ഹസൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് വീഡിയോഗ്രാഫർക്ക്
കൊല്ലം കാർ അപകടം: വാഹനം ഓടിച്ചത് സി.പി.ഐ.എം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ
2018ലെ പ്രളയം മനുഷ്യനിർമിതം എന്ന ആരോപണം: മാത്യു കുഴൽനാടൻ കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും
ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്