തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് രണ്ട് ഗഡു ഡി.എ അനുവദിച്ചു. പെൻഷൻകാരുടെ രണ്ട് ഗഡു ഡി.ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി.
ഡി.എ, ഡി.ആർ എന്നിവയിൽ എഴ് ശതമാനം വർദ്ധനയാണ് ലഭിക്കുക. ഇതിനായി 10 കോടി രൂപ അധിക സഹായമായി കോർപറേഷന് സർക്കാർ അനുവദിച്ചതായും ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2022 ജനുവരി മുതൽ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്കരിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ രണ്ട് ഗഡു ഡി.എ, ഡി.ആർ അനുവദിക്കുന്നത്.
കെ.എസ്.ആർ.ടി.സിയ്ക്ക് സർക്കാർ സാമ്പത്തിക സഹായമായി ഈ സാമ്പത്തിക വർഷം ഇതുവരെ 1,574 കോടി രൂപയാണ് നൽകിയത്. ഇതിൽ 1,439 കോടി രൂപ പ്രത്യേക സഹായമായി ലഭിച്ചു. ബസ് വാങ്ങുന്നത് ഉൾപ്പെടെയുള്ള മൂലധന ചെലവിനായി 135 കോടി രൂപയും ലഭിച്ചു.
ബജറ്റ് വകയിരുത്തൽ 1035 കോടി രൂപയും. 539 കോടി രൂപയാണ് അധിക സഹായമായി ലഭിച്ചത്.
ഈ സർക്കാരിന്റെ കാലത്ത് പ്രത്യേക സഹായമായും മൂലധന സഹായമായും 9,015 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയ്ക്ക് നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തിരുവനന്തപുരത്ത് എട്ടുവയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍ ശരിയായി പരിശോധിച്ചില്ലെന്ന ആരോപണവുമായി
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളിൽ ജാഗ്രത
വെടിക്കെട്ടില്ല, തൃശൂര്‍ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്താന്‍ തീരുമാനം
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെത്തുടര്‍ന്ന് ആദ്യ പെരുന്നാള്‍ ആഘോഷം ഉപേക്ഷിച്ച് കുട്ടംകുളം പള്ളി