തിരുവനന്തപുരം മൃഗശാലയിൽ നിന്ന് കഴിഞ്ഞ ദിവസം ചാടിപ്പോയ രണ്ടു ഹനുമാൻ കുരങ്ങുകളെ തിരികെ കൂട്ടിലെത്തിച്ചു. മൃഗശാല വളപ്പിനുള്ളിൽ മരത്തിൽ നിന്നാണ് ഇവരെ തിരികെ കൂട്ടിൽ എത്തിച്ചത്. മൂന്ന് പെൺകുരങ്ങുകളിൽ ഒരാൾ മരത്തിൽ തന്നെ തുടരുകയാണ്.
അല്പം മുമ്പാണ് രണ്ട് ഹനുമാൻ കുരങ്ങുകളെ തിരികെ കൂട്ടിൽ എത്തിച്ചത്. രണ്ടു കുരങ്ങന്മാരും വിശന്നപ്പോൾ മരത്തിൽ നിന്നും താഴെയിറങ്ങി വന്നതായിരുന്നു.
ഒരു കുരങ്ങ് ഭക്ഷണം കഴിക്കാൻ കൂട്ടിലേക്ക് കയറി. മറ്റൊന്നിനെ കീപ്പർ വലക്കുള്ളിലാക്കിയാണ് കൂട്ടിലെത്തിച്ചത്. മൂന്നാമത്തെ കുരങ്ങും കൂട്ടിലെത്തുന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതർ.
കഴിഞ്ഞ ദിവസം രാവിലെയാണ് മൂന്ന് പെൺ ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്നും ചാടിപ്പോയത്. മൃഗശാലയ്ക്കുള്ളിലെ മരത്തിൽ തന്നെ കഴിയുകയായിരുന്നു കുരങ്ങുകൾ. കൂട്ടത്തിലൊരു കുരങ്ങ് മുമ്പും കൂട്ടിൽ നിന്നും ചാടിപ്പോയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്