ബംഗളൂരു: കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചതായി റിപ്പോർട്ട്. കർണാടകയിലെ ചിക്കബനാവറയിലാണ് ദാരുണ സംഭവം നടന്നത്. ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളായ ജസ്റ്റിൻ (21), സ്റ്റെറിൻ (21) എന്നിവരാണ് മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം എന്ന പുറത്തു വരുന്ന വിവരം. ബിഎസ് സി നഴ്സിംഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളായിരുന്നു ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്. തിരുവല്ല സ്വദേശിയാണ് മരിച്ച ജസ്റ്റിൻ. സ്റ്റെറിൻ റാന്നി സ്വദേശിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
