റോഡിലേക്ക് വീണ ഹെൽമറ്റ് എടുക്കാൻ ബ്രേക്കിട്ടു;  ബൈക്ക് യാത്രികരായ യുവാവിനും യുവതിക്കും ദാരുണാന്ത്യം 

JUNE 29, 2025, 8:21 PM

 തൃശ്ശൂർ: കുതിരാനിൽ ലോറി ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. ദേശീയപാത കുതിരാനിൽ വഴുക്കുംപാറ പാലത്തിന് മുകളിൽ ബൈക്കിന് പിന്നിൽ പാൽ വണ്ടിയിടിച്ചായിരുന്നു അപകടം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന ട്രാക്കാണ് അപകടത്തിൽപ്പെട്ടത്.  

  തൃശൂർ ഭാഗത്തേക്കുള്ള റോഡിൽ കുതിരാൻ തുരങ്കം പിന്നിട്ടയുടൻ ഞായറാഴ്ച രാത്രി 9 നായിരുന്നു അപകടം. റോഡിലേക്കു തെറിച്ചു വീണ ഹെൽമറ്റ് എടുക്കുന്നതിനായി പെട്ടെന്നു നിർത്തിയ ബൈക്കിനു പിന്നിലായി പാലുമായി പോയ ലോറി ഇടിക്കുകയായിരുന്നു.  

 ഇടിയുടെ ആഘാതത്തിൽ യാത്രക്കാരും ബൈക്കും ലോറിക്കടിയിൽ പെട്ടു. എറണാകുളം കലൂർ എംപയർ അപ്പാർട്മെന്റ് നെടുംപുരയ്ക്കൽ മാസിൻ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്റെ കിഴക്കേതിൽ വിദ്യ വിജയൻ(38) എന്നിവരാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

ചക്രത്തിനടിയിൽ കുടുങ്ങിയ ഇരുവരും ലോറിയുടെ പിൻഭാഗത്തേക്കു തെറിച്ചുവീണു. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഏറെ നേരത്തിനു ശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് ബൈക്ക് പുറത്തെടുത്തത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam