കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന്(29/03/26) ഓശാന ഞായർ ആചരിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമ്മങ്ങൾ നടക്കും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുള്ള യേശു ക്രിസ്തുയുടെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മയിലാണ് ഈ ദിനാചരണം.
ഒലിവ് മരച്ചില്ലകൾ വീശി ജനങ്ങൾ യേശുവിനെ വരവേറ്റ സംഭവത്തിന്റെ ഓർമ്മ പുതുക്കുന്നതാണ് കുരുത്തോലപ്പെരുന്നാൾ. കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, വചന സന്ദേശം എന്നിവ ഉൾപ്പെടെയുള്ള ശുശ്രൂഷകൾ ഇന്ന് വിവിധ ദേവാലയങ്ങളിൽ നടക്കും.
അതേസമയം 50 ദിവസം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്ക് കടക്കുന്നതിനോടൊപ്പം വിശുദ്ധവാരാചരണത്തിനും ഇന്ന് തുടക്കമാവുകയാണ്. യേശുവിന്റെ ജറുസലേം പ്രവേശനം മുതൽ അന്ത്യ അത്താഴം, കാൽവരി കുരിശുമരണം, ഉയിർപ്പുതിരുനാൾ എന്നിവയെ അനുസ്മരിക്കുന്ന പ്രധാന ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഏപ്രിൽ 2ന് പെസഹ വ്യാഴം ആചരിക്കും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
