ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പി പ്രദേശത്ത് നാളുകളായി ഭീതി പരത്തിയ കടുവ പിടിക്കുന്നതിനുള്ള ദൗത്യം തുടരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരക്ക് അരണക്കല്‍ എസ്റ്റേറ്റില്‍ എത്തിയ കടുവ പ്രദേശവാസികളായ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ വളര്‍ത്തുനായയെയും ആക്രമിച്ച് കൊന്നു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത് വനംവകുപ്പ് തിരയുന്ന കടുവ തന്നെയാണെന്ന് ജീവനക്കാര്‍ സ്ഥിരീകരിച്ചു. കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കാനുള്ള ക്രമീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടുവയെ ഡ്രോണ്‍ നിരീക്ഷണത്തില്‍ നിലവില്‍ സ്‌പോട്ട് ചെയ്തിട്ടുണ്ട്. മൂടല്‍ മഞ്ഞില്‍ മാറ്റം വന്നാല്‍ കടുവയെ മയക്കുവെടി വെയ്ക്കാന്‍ സാധിക്കുമെന്നാണ് വനപാലക സംഘത്തിന്റെ നിഗമനം.തോട്ടം തൊഴിലാളികളോടു ജോലിക്ക് പോകരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. കടുവയെ വെടിവച്ച ശേഷം കയറ്റാനുള്ള കൂട് പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ഡ്രോണ്‍ നിരീക്ഷണം തുടരുകയാണ്.
ഗ്രാമ്പിയില്‍ കഴിഞ്ഞ ദിവസം പരിക്കേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയിരുന്നു. കടുവക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് അരണക്കല്ലില്‍ കടുവയെത്തുന്നത്. ഫെബ്രുവരി 23-ന് വള്ളക്കടവ് പൊന്‍നഗറിലാണ് കടുവയെ ആദ്യം കണ്ടത്. പിന്നീട് മാര്‍ച്ച് രണ്ടിന് പോബ്സ് ഗ്രൂപ്പിന്റെ ഗ്രാമ്പി എസ്റ്റേറ്റില്‍ കടുവയെ കണ്ടിരുന്നു. പിന്നീട് ഗ്രാമ്പി ഗവ. എല്‍.പി.സ്‌കൂളിന് സമീപം വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി ഡ്രോണ്‍ നിരീക്ഷണം നടത്തി ഇവിടെ കൂട് സ്ഥാപിച്ചു. രണ്ടു ദിവസം തിരച്ചില്‍ നടത്തി കടുവയെ മയക്കുവെടി വെക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഞായറാഴ്ച്ച വീണ്ടും വനപാലകര്‍ ഇവിടെ എത്തിയെങ്കിലും കടുവ പ്രദേശം വിട്ടുപോയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്