കണ്ണൂര്‍: നഗ്നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. കണ്ണൂര്‍ നടുവില്‍ സ്വദേശികളായ ശ്യാം, ഷമല്‍, ലത്തീഫ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.
ദൃശ്യം കാണിച്ച് പണം ആവശ്യപ്പെടുകയായിരുന്നു പ്രതികള്‍. പണം നല്‍കിയില്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണി മുഴക്കി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വകാര്യ ദൃശ്യങ്ങള്‍ ഒളിച്ചിരുന്ന് ചിത്രീകരിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ആദ്യം കുറച്ച് പണം യുവതിയില്‍ നിന്ന് കൈക്കലാക്കിയ പ്രതികള്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്ന് യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു.
പിന്നീട് വീണ്ടും ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്