തൃശൂരിൽ ടി. എൻ. പ്രതാപനെതിരെ പോസ്റ്റർ ഒട്ടിച്ചവർ പിടിയിൽ; ആർക്ക് വേണ്ടിയെന്ന് അന്വേഷണം ആരംഭിച്ചു പോലീസ് 

MARCH 21, 2026, 5:27 AM

തൃശൂർ: മണലൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി. എൻ. പ്രതാപനെതിരെ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായതായി റിപ്പോർട്ട്. പ്രതാപന്റെയും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെയും പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് നടപടി ഉണ്ടായത്.

മാർച്ച് 10ന് തൃശൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് പ്രസ്സ് ക്ലബ്ബ് മുൻപിലും മുരളീമന്ദിരത്തിന് സമീപവും പ്രതാപനെതിരെ വിവാദ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

സംഭവത്തിൽ ഒറ്റപ്പാലത്തെ ഒരു പരസ്യ കമ്പനിയിലെ ജീവനക്കാരായ വി. ബി. ജിബിൻ, യദു കൃഷ്ണ, ശാന്തിമൂർത്തി എന്നിവരാണ് പിടിയിലായത്. ഇതിൽ ശാന്തിമൂർത്തി തമിഴ്നാട് സ്വദേശിയാണ്.

vachakam
vachakam
vachakam

പോസ്റ്ററുകളിൽ പ്രതാപനെതിരായ രാഷ്ട്രീയ ആരോപണങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ആർക്കുവേണ്ടിയാണ് പോസ്റ്ററുകൾ ഒട്ടിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam