തിരുവനന്തപുരം സെൻട്രൽ സീറ്റ് സി.എം.പി‍ക്ക്; സി.പി. ജോൺ യുഡിഎഫ് സ്ഥാനാർത്ഥി?

MARCH 16, 2026, 1:06 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലം സി.എം.പി‍ക്ക് നൽകാൻ യുഡിഎഫിൽ ധാരണയായി. ഇതോടെ സി.പി. ജോൺ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ആന് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കോൺഗ്രസിനകത്ത് ഉയർന്ന ശക്തമായ എതിർപ്പുകൾ തള്ളിയാണ് സീറ്റ് ഘടകക്ഷിക്ക് നൽകാൻ തീരുമാനം എടുത്തത്.

മുൻ മന്ത്രി വി.എസ്. ശിവകുമാറും ചില പ്രാദേശിക കോൺഗ്രസ് നേതാക്കളും സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മണ്ഡലത്തിൽ ചുവരെഴുത്ത് അടക്കമുള്ള പ്രചാരണങ്ങളും ആരംഭിച്ചിരുന്നു. ശിവകുമാറിന്റെ നേതൃത്വത്തിൽ നേതാക്കളുടെ യോഗവും ചേർന്നിരുന്നു. എന്നാൽ ഈ ആവശ്യം പരിഗണിക്കാതെയാണ് സീറ്റ് സി.എം.പി‍ക്ക് നൽകാൻ തീരുമാനമായത് എന്നാണ് ലഭിക്കുന്ന വിവരം. ശിവകുമാറിനെ അരുവിക്കര മണ്ഡലത്തിലേക്ക് പരിഗണിച്ചാണ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നത്.

ഇതിനിടെ എറണാകുളം ജില്ലയിൽ ഉൾപ്പെടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുകയാണ്. ജില്ലയിൽ നാല് മണ്ഡലങ്ങളിലാണ് ചർച്ചകൾ വഴിമുട്ടിയ നിലയിൽ തുടരുന്നത്. ചില നേതാക്കൾ വിശ്വസ്തർക്കായി സീറ്റ് ഉറപ്പിക്കാൻ ശ്രമിക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

vachakam
vachakam
vachakam

കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസിനൊപ്പം ദീപ്തി മേരി വർഗീസിന്റെ പേരും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. തൃപ്പൂണിത്തുറയിൽ എം. ലിജുവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുകൂലമല്ലെന്നാണ് വിവരം. എന്നാൽ ലിജുവിനായി കെ.സി. വേണുഗോപാൽ ശക്തമായി നിലകൊള്ളുന്നുണ്ട്.

പെരുമ്പാവൂരിൽ നിലവിലെ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ മാറ്റാനാവില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരിൽ മറിയം ഉമ്മന്റെ പേരും കോൺഗ്രസ് പരിഗണിക്കുന്നതായി സൂചനയുണ്ട്. അരൂരിൽ ഷാനിമോൾ ഉസ്മാനൊപ്പം എം.പി. പ്രവീണിന്റെയും എ. എഷുക്കൂറിന്റെയും പേരുകൾ ചർച്ചയിലുണ്ട്. തൃപ്പൂണിത്തുറയിൽ ദീപക് ജോയിക്കായി കെ. ബാബുവും സമ്മർദം തുടരുന്നുവെന്നാണ് വിവരം.

അതേസമയം കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലം ഫോർവേഡ് ബ്ലോക്കിന് നൽകാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിനകത്ത് പ്രതിഷേധം ശക്തമാകുകയാണ്. മണ്ഡലം വിട്ടുകൊടുക്കരുതെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആവശ്യം പരിഗണിക്കാത്ത പക്ഷം തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കാനുള്ള അവസരം വേണമെന്നാണ് ഇവരുടെ ആവശ്യം. ഫോർവേഡ് ബ്ലോക്കിന് സീറ്റ് നൽകുന്നത് ബിജെപിക്ക് ഗുണകരമാകുമെന്നും ചാത്തന്നൂരിലെ കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam