അക്യുപങ്ക്ചർ ചികിത്സയിൽ മരണം; യുവതിയുടെ ഗർഭപാത്രത്തിലും ശരീരഭാഗങ്ങളിലും അണുബാധ,മുതുകിലെ വ്രണം പുഴുവരിച്ച നിലയിൽ; നിർണായക നീക്കവുമായി അന്വേഷണ സംഘം

MARCH 20, 2026, 9:21 PM

തൃശ്ശൂരിലെ അക്യുപങ്ക്ചർ ചികിത്സയിൽ യുവതിയും പ്രസവത്തിനു പിന്നാലെ കുഞ്ഞും മരിച്ച സംഭവത്തിൽ പുതിയ നടപടികൾ സ്വീകരിച്ചു. പ്രസവത്തിന് ശേഷം ആറ് ദിവസം കഴിഞ്ഞ് കുഞ്ഞ് മരണപ്പെടുകയും ചെയ്തിരുന്നു. ഫോറൻസിക് വിഭാഗം നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ശുപാർശ നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ല എന്നതാണ് ഇത്തരമൊരു നീക്കത്തിന് കാരണമായത്.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, മുഹ്സിനിയുടെ ഗർഭപാത്രവും ശരീരഭാഗങ്ങളിലും അണുബാധയുണ്ടെന്നും, മുതുകിലെ വ്രണം പുഴുവരിച്ച നിലയിലുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. മരണകാരണം പ്രസവ ശേഷമുള്ള പരിചരണക്കുറവാണെന്ന് സൂചനകൾ ലഭിക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം ഇവരെ സംബന്ധിച്ചുള്ള അന്വേഷണം മറ്റൊരു യുവതിക്ക് അശാസ്ത്രീയ അക്യുപങ്ക്ചർ ചികിത്സ നൽകിയത് സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു. എന്നാൽ മരിച്ച മുഹ്സിനിയുടെ ഭർത്താവ് ഇബ്രാഹിം ഇപ്പോഴും പോലീസിന്റെ നിരീക്ഷണത്തിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam