'ബുക്കിനൊപ്പം പാമ്പും'; സ്കൂള്‍ വിദ്യാർഥിനിയുടെ ബാഗില്‍ കുഞ്ഞു മലമ്പാമ്പിനെ കണ്ടെത്തി 

JULY 10, 2024, 2:56 PM

ചേലക്കര: സ്കൂള്‍ വിദ്യാർഥിനിയുടെ ബാഗില്‍ കുഞ്ഞു മലമ്പാമ്പ്. ഞെട്ടേണ്ട, സംഭവം സത്യമാണ്. എല്‍.എഫ്. കോണ്‍വെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പഴയന്നൂർ സ്വദേശിനിയായ വിദ്യാർഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടെത്തിയത്.

സ്കൂളിലെത്തി ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടയുകയും കുട്ടി ഉടൻ തന്നെ കൈ വലിക്കുകയുമായിരുന്നു. തുടർന്ന് സഹപാഠി ബാഗിന്റെ സിപ്പ് അടച്ചതോടെ പാമ്പ് ബാഗില്‍ത്തന്നെ കുടുങ്ങിക്കിടന്നു.

തുടർന്ന് അധ്യാപകരെത്തി സ്കൂളിനു പുറത്തെത്തിച്ച്‌ ബാഗ് പരിശോധിച്ചപ്പോഴാണ് മലമ്പാമ്പിനെ കണ്ടത്. വിദ്യാർഥിനിയുടെ പാടത്തോടു ചേർന്നുള്ള വീട്ടില്‍ നിന്ന് പാമ്പ് കയറിയതാകാമെന്നാണ് നിഗമനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam