ഷവര്‍മക്കൊപ്പം നല്‍കുന്ന പച്ചമുളകിന്റെ വലിപ്പം കുറവെന്ന് പറഞ്ഞ് കടയുടമയ്ക്കും മക്കൾക്കും മർദ്ദനം; സംഭവം മലപ്പുറത്ത് 

MAY 10, 2024, 9:08 AM

ഷവര്‍മക്കൊപ്പം നല്‍കുന്ന പച്ചമുളകിന്റെ വലിപ്പം കുറവാണെന്ന് പറഞ്ഞ് കടയുടമയേയും മക്കളെയും ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മലപ്പുറത്താണ് സംഭവം ഉണ്ടായത്. മലപ്പുറം പുത്തനത്താണി സ്വദേശി കരീം, മക്കളായ മുഹമ്മദ് ഷബില്‍, അജ്‌മല്‍ എന്നിവർക്കാണ് മർദ്ദനമേറ്റത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. എൻജെ ബേക്കസ് ആന്റ് കഫേയില്‍ വച്ചാണ് സംഭവം. ഇന്നോവ കാറില്‍ എത്തിയ നാലംഗ സംഘം കാറില്‍ ഇരുന്ന് രണ്ടു വീതം ബർഗറും ഷവര്‍മയും ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് ബർഗർ വേണ്ടന്ന് പറഞ്ഞ ഇവർ കൂടുതല്‍ സാലഡ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇത് നല്‍കാനായി കാറിനരികില്‍ ബേക്കറി ഉടമ കരീം എത്തിയപ്പോള്‍ മുളക് ചെറുതായെന്ന പരാതി ഉയര്‍ത്തി ബഹളം വച്ചു. 

പിന്നീട് കാറില്‍ കരുതിയ ഇരുമ്പുവടികൊണ്ട് കരീമിനെ മര്‍ദിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. തടയാനെത്തിയ മക്കളായ സബീല്‍ , അജ്മല്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. സംഭവം കണ്ട് നാട്ടുകാര്‍ ഓടി കൂടിയതോടെ ആക്രമണം നടത്തിയ സംഘം രക്ഷപ്പെട്ടു. കല്‍പകഞ്ചേരി പൊലീസ് സത്താര്‍, മുഹമ്മദ് ഹനീഫ്, മുജീബ്, ജനാര്‍ദ്ദനന്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam