തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയെ വസതിയിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എ കെ ആന്‍റണിയെ നേരില്‍ കണ്ട് നന്ദി അറിയിക്കാനും അനുഗ്രഹം തേടാനുമാണ് വി ഡി സതീശന്‍ എത്തിയത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ച എ കെ ആന്‍റണി, വി ഡി സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്‍റെ സുവര്‍ണകാലമായി മാറട്ടെയെന്ന് ആശംസിച്ചു. വികസനത്തിലും ജനക്ഷേമത്തിലും കേരളത്തെ ദക്ഷിണേന്ത്യയിലെ ഒന്നാം സംസ്ഥാനമായി നയിക്കാന്‍ സതീശന് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിയാലോചിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചതെന്ന് എ കെ ആന്‍റണി വ്യക്തമാക്കി. ഈ തീരുമാനത്തെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യം അതീവ ഗുരുതരമാണെന്നും എ കെ ആന്‍റണി ചൂണ്ടിക്കാട്ടി. 2001ല്‍ താന്‍ മുഖ്യമന്ത്രിയായ സമയത്തെ സമാനമായ പ്രതിസന്ധിയാണ് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ തന്നെ വലിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കരുത്. ചില കടുത്ത തീരുമാനങ്ങള്‍ സര്‍ക്കാരിന് എടുക്കേണ്ടി വരും. സംസ്ഥാനത്തെ കരകയറ്റാന്‍ വി ഡി സതീശന് ആവശ്യമായ സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ആരംഭത്തില്‍ ആരവം മുഴക്കുന്നവര്‍ പിന്നീട് കല്ലെറിയുന്ന സാഹചര്യം ഉണ്ടാകരുത്. ഭരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ചില കൈപ്പുനീര്‍ കുടിക്കേണ്ടി വരും. ആ സമയത്ത് സതീശനെ എല്ലാവരും പിന്തുണയ്ക്കണം,” എന്നും എ കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
