'വഖഫ് ബോർഡ് വിഷയത്തിൽ നിന്ന് പിന്നോട്ട് പോയാൽ മുസ്ലീം ലീഗ് തരംതാഴും'; നിലപാട് കടുപ്പിച്ച് സമസ്ത

JULY 17, 2026, 10:07 PM

കോഴിക്കോട്: വഖഫ് ബോർഡ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് സമസ്ത.ഇസ്ലാം സമുദായത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മുസ്ലീം ലീഗ് സംഘടനയ്ക്ക് ഉണ്ട്. വഖഫ് ബോർഡ് വിഷയത്തിൽ നിന്ന് പിന്നോട്ട് പോയാൽ മുസ്ലീം ലീഗ് തരംതാഴുമെന്ന് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ വഖഫ് ബോർഡ് വിഷയത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച സാഹചര്യത്തിലാണ് സമസ്ത കർശന നിലപാടുമായി രംഗത്തെത്തിയത്.

മുസ്ലിം വിശ്വാസികളെ സംരക്ഷിക്കുന്നവരാണെന്ന് പറയുന്ന ലീഗ് ഇപ്പോൾ അതിന് എതിരായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ഇസ്ലാം സമുദായത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ലീഗ് കാണിക്കുന്നില്ലെന്നും സമസ്ത നേതാവ് കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

മുസ്ലിങ്ങൾക്ക് വേണ്ടിയുള്ളതാണ് വഖഫ് സ്വത്തുക്കൾ.അത് കൈകാര്യം ചെയ്യുന്നതും മുസ്ലിങ്ങളാകണമെന്നും, പുറത്തു നിന്നുള്ളവർ അതിൽ ഇടപെടേണ്ടതില്ലെന്നും ഉമർ ഫൈസി കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam