കോഴിക്കോട്: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിലിനെക്കുറിച്ച് ഇപ്പോള്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി കുടുംബം. അർജുന് വേണ്ടിയുള്ള തെരച്ചില്‍ പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കാര്യങ്ങള്‍ സംസാരിച്ചെന്നും സഹോദരി ഭർത്താവ് ജിതിൻ ആണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം അർജുന്റെ കോഴിക്കോടുള്ള വീട്ടില്‍ വിഡി സതീശൻ ഇന്ന് സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം ഉണ്ടായത്. 'നാല് ദിവസം കഴിഞ്ഞ് തെരച്ചില്‍ പുനരാരംഭിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ അതിന് ശേഷം നമുക്ക് ഔദ്യോഗികമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കാർഷിക സർവ്വകലാശാലയില്‍ നിന്നും വന്നവർ റിപ്പോർട്ട് കൊടുത്തു. ഇന്നലെ അതുമായി ബന്ധപ്പെട്ട് അവലോകനം നടന്നെന്നാണ് അറിയാൻ കഴിഞ്ഞത്. അതിന് ശേഷം നമുക്ക് ഒരു വിവരവും തന്നിട്ടില്ല. ഇക്കാര്യങ്ങള്‍ എല്ലാം പ്രതിപക്ഷ നേതാവിനോട് ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം കൂടെത്തന്നെയുണ്ടെന്നാണ് പറഞ്ഞത്' എന്നാണ് അർജുന്റെ കുടുംബം വ്യക്തമാക്കിയത്.
അവിടെയുള്ള എംഎല്‍എയെ ഇപ്പോള്‍ ബന്ധപ്പെട്ടിട്ടില്ല. അർജുന് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഇന്നലെ രാത്രി അവിടേക്ക് പോകണമെന്നാണ് കരുതിയത്. സതീശൻ സാറ് വന്നതുകൊണ്ട് യാത്ര രാത്രിയിലേക്ക് മാറ്റി. ലോറി വെള്ളത്തിനടിയില്‍ ആയത് കൊണ്ട് നാവികസേനയാണ് തെരച്ചിലിന് മുൻകയ്യെടുക്കേണ്ടത്. അവർ പത്ത് കിലോ മീറ്റർ ലൊക്കാലിറ്റിയിലാണെന്നും എപ്പോള്‍ വിളിച്ചാലും വരുമെന്നാണ് അറിയിച്ചത് എന്നും ജിതിൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്