താമരശ്ശേരി ഫ്രഷ്കട്ട് സമരം; ഒരാൾ കൂടി അറസ്റ്റിൽ

NOVEMBER 21, 2025, 9:30 PM

കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സമരത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി പുവ്വോട്ടിൽ റസാഖിനെയാണ് അറസ്റ്റ് ചെയ്തത്.

താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ ക്രൈം സ്ക്വാഡും, പൊലീസും ചേർന്നാണ് കൂടത്തായിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഫ്രഷ് കട്ടിൻ്റെ ഡ്രൈവറെ അക്രമിച്ച കേസിലാണ് അറസ്റ്റ്.

351 പേ‍ർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇതിൽ 22 പേരാണ് നിലവിൽ അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരമാണ് റസാഖിനെയാണ് അറസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

ക്രൈം സ്ക്വാഡും പൊലീസും ചേർന്നാണ് പിടികൂടിയത്. കേസിൽ നിരവധിപേർ ഒളിവിലാണ്. താമരശ്ശേരി അമ്പായത്തോടുള്ള ഫ്രഷ്കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

പ്ലാൻ്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്ന് പറഞ്ഞ കോടതി സുരക്ഷ ഒരുക്കാൻ റൂറൽ എസ്. പിക്ക് നിർദേശം നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam