മുൻ ഭരണസമിതിയെ പ്രതിചേർക്കുന്നതിൽ പ്രതികരിക്കാനില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

JUNE 20, 2026, 2:51 AM

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ ഏത് അന്വേഷണവും നടക്കട്ടെയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. 

സ്വർണക്കൊള്ള കേസിൽ മുൻ ഭരണസമിതിയെ പ്രതിചേർക്കാൻ എസ്ഐടി നീക്കമാരംഭിച്ചത് സംബന്ധിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ പ്രതികരണം.

താൻ അതിൽ പ്രതികരിക്കേണ്ട കാര്യമില്ല. അന്വേഷണം അന്വേഷണത്തിന്റെ വഴിയേ നടക്കട്ടെ. സഹകരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും കെ ജയകുമാർ  പറഞ്ഞു. 

vachakam
vachakam
vachakam

സത്യം പുറത്തുവരുന്നതുവരെ എസ്ഐടി അന്വേഷണം തുടരട്ടെ. കോടതിയുടെ നിരീക്ഷണത്തിലിരിക്കുന്ന കേസായതിനാൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു കാര്യവും പ്രതികരിക്കാനില്ല. അന്വേഷണത്തിൽ പൂർണമായ സഹകരണം നൽകുന്നുണ്ടെന്നും കെ ജയകുമാർ പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam