മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൃഷി ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

JUNE 1, 2025, 6:32 AM

ഇടുക്കി: കൃഷി ആവശ്യത്തിനായി മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന്  തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. 

അഞ്ചുജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കാണ് തമിഴ്നാട് വെള്ളം ഉപയോഗിക്കുക. തേക്കടിയിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം തേനി ജില്ല കളക്ടർ രഞ്ജിത്ത് സിംഗാണ് ഷട്ടർ തുറന്നത്.

സെക്കൻഡിൽ 300 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നു വിട്ടിരിക്കുന്നത്.  200 ഘനയടി വെള്ളം കൃഷിയ്ക്കും 100 ഘനയടി കുടിവെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്.

vachakam
vachakam
vachakam

 തേനി ജില്ലയിൽ 14700 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനായി ഉള്ള മുൻ ഒരുക്കങ്ങൾ പൂർത്തിയായതായി തേനി ജില്ല കളക്ടർ അറിയിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam