കളമശേരിയിൽ യുവതിയെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതി പിടിയിൽ 

MARCH 22, 2026, 11:55 PM

കൊച്ചി: കൊച്ചി: കളമശേരിയിൽ യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അഗളി സ്വദേശിയാണ് പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും എന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കണ്ണൂർ സ്വദേശിനിയായ യുവതി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് കളമശേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. രാത്രി എട്ടരയോടെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സെന്റ് ജോസഫ്സ് പള്ളിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്.

പ്രതി യുവതിയുടെ തലയിൽ മുണ്ടിട്ട് വലിച്ചുവീഴ്ത്തിയ ശേഷം കവർച്ച നടത്തുകയായിരുന്നു. തൂണിൽ തല ഇടിപ്പിക്കുകയും കല്ലുകൊണ്ട് തലക്ക് അടിക്കുകയും ചെയ്താണ് ആക്രമണം നടത്തിയത്. ഒരു പവനിലധികം തൂക്കം വരുന്ന സ്വർണമാല, കമ്മൽ, മൊബൈൽ ഫോൺ എന്നിവയാണ് കവർന്നത്.

vachakam
vachakam
vachakam

ആക്രമണത്തിൽ തലയുടെ പിന്‍ഭാഗത്ത് പരിക്കേറ്റ യുവതി ചികിത്സയിൽ കഴിയുകയാണ്, ആരോഗ്യനില മെച്ചപ്പെട്ടതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam