ബാര്‍ കോഴയില്‍ സിബിഐ അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി

SEPTEMBER 10, 2024, 4:05 PM

ന്യൂഡല്‍ഹി: യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ ബാര്‍ കോഴ ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു, ജോസ് കെ. മാണി എന്നിവര്‍ക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ പി.എല്‍. ജേക്കബാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഒരാളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ മാത്രം സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കേരളത്തില്‍ ഇക്കാര്യം അന്വേഷിക്കാന്‍ ലോകായുക്ത ഇല്ലേയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാൻഡിംഗ് കോണ്‍സല്‍ സി.കെ. ശശിയും ഹാജരായി. രമേശ് ചെന്നിത്തലയ്ക്കും, കെ. ബാബുവിനും വേണ്ടി അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബുവാണ് ഹാജരായത്.

vachakam
vachakam
vachakam

2015-ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബു, ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിനും, ലൈസന്‍സ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റിയതായി ബാര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്‍റ് ആരോപിച്ചിരുന്നുവെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഇതിനുപുറമെ അന്നത്തെ ധനകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരും കോഴ വാങ്ങിയെന്നും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിലെ പ്രധാനപ്പെട്ട വ്യക്തികള്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ സംസ്ഥാന വിജിലന്‍സ് അന്വേഷിച്ചാല്‍ കുറ്റക്കാര്‍ രക്ഷപ്പെടുമെന്ന ആശങ്കയും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പങ്കുവച്ചു.

എന്നാല്‍ ആവശ്യം നിരാകരിച്ച കോടതി, ഹര്‍ജിക്കാരന്‍ പരാതിയില്‍ ഉറച്ച്‌ നില്‍ക്കുകയാണെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും മജിസ്‌ട്രേറ്റ് കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ ആ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ഹര്‍ജിക്കാരന് കോടതിയെ സമീപിക്കാവുന്നതാണെന്നും അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam