കോട്ടയം: കോൺഗ്രസ് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നേരിട്ട് വിമർശിക്കില്ലെന്ന് വ്യക്തമാക്കി സണ്ണി എം. കപിക്കാട്. കഴിഞ്ഞ ദിവസം രാത്രിയിൽ സതീശൻ ഫോണിൽ ബന്ധപ്പെട്ടതായും സംഭവത്തിന്റെ യാഥാർത്ഥ്യം ഇരുവർക്കും അറിയാമെന്നും കപിക്കാട് പറഞ്ഞു.
സ്ഥാനാർഥിത്വ ചർച്ചയിൽ താൻ സജീവ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും അവസാന പട്ടികയിൽ പേര് ഉൾപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നിൽ ആർഎസ്എസ് സമ്മർദമുണ്ടായിരുന്നുവെന്നും കപിക്കാട് ആരോപിച്ചു.
അതേസമയം, കപിക്കാടിന് സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് സതീശൻ വ്യക്തമാക്കിയിരുന്നു. കപിക്കാട് കോൺഗ്രസിനോട് സീറ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് വിഷയമെടുത്ത് നേതൃത്വം പരിഗണിച്ചെങ്കിലും, പ്രാദേശിക പ്രവർത്തകരുടെ അഭിപ്രായം മാനിച്ച് വൈക്കം മണ്ഡലത്തിൽ പാർട്ടി സ്വന്തം സ്ഥാനാർഥിയെ തന്നെ ഇറക്കാനാണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
സീറ്റ് ലഭിക്കാത്തതിൽ നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയ കപിക്കാട്, സതീശൻ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണവും ഉയർത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
