കെ. സുധാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് സണ്ണി ജോസഫ്

MARCH 26, 2026, 10:58 AM

കണ്ണൂർ: സുധാകരൻ്റെ നടാലിലെ വീട്ടിലെത്തി സുധാകരനെ കണ്ട് സണ്ണി ജോസഫ്. സണ്ണി ജോസഫുമായി പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് സുധാകരൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരിച്ചു. 

നാളെ സണ്ണി ജോസഫിന്റെ പ്രചാരണ പരിപാടിയിൽ സുധാകരൻ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.പേരാവൂരിൽ പ്രചാരണത്തിന് താൻ പോകില്ലെന്ന് ആര് പറഞ്ഞുവെന്ന് കെ. സുധാകരൻ ചോദിച്ചു. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്തു പോകുന്നവരാണ് ഞങ്ങൾ. താൻ വളരെ സന്തോഷവാനാണെന്നും സുധാകരൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ ഒരു പിണക്കവും ഉണ്ടായിരുന്നില്ല. നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ. സണ്ണി ജോസഫ് തന്റെ സ്വന്തമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം, തന്നെ ഡിസിസി പ്രസിഡന്റും കെപിസിസി പ്രസിഡന്റും ആക്കിയത് കെ. സുധാകരനാണെന്നും, അദ്ദേഹം എന്റെ നേതാവാണെന്നും സണ്ണി ജോസഫും പ്രതികരിച്ചു.ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹം എല്ലായിപ്പോഴും തനിക്ക് സുധാകരൻ തന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam