വീണാ ജോർജിനെ ആക്രമിച്ചത് കള്ളക്കേസെന്ന് വ്യക്തമായെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

MARCH 12, 2026, 8:37 AM

മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചു എന്നത് കള്ളക്കേസെന്ന് വ്യക്തമായെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.മന്ത്രിയെ കൊണ്ട് പച്ചക്കള്ളം പറയിപ്പിച്ചു. ആരോഗ്യമന്ത്രി പരസ്യമായി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. കെഎസ്‌യു പ്രവർത്തകർക്ക് നഷ്ടപരിഹാരം നൽകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് അഞ്ച് കെഎസ്‌യു പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. അവരുടെ കയ്യിൽ നിന്ന് ആയുധം കണ്ടെത്തിയില്ല. കസ്റ്റഡിയിൽ പൊലീസ് ചോദ്യം ചെയ്തു. മന്ത്രിയുടെ പ്രസ്താവനയിലും ആയുധം ഉണ്ടെന്ന് പറയുന്നില്ല. ഡോക്ടറുടെയും മന്ത്രിയുടെയും മൊഴി എടുത്തില്ല.7 മണിക്കൂർ കഴിഞ്ഞാണ് FIR രജിസ്റ്റർ ചെയ്തതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാണിച്ചു.

അതേസമയം, കെ എസ് യു പ്രവർത്തകൻ്റെ വീടിനുനേരെ ബോംബേറ് ഉണ്ടായി. ഉണ്ടായ നാശനഷ്ടങ്ങൾക്ക് സിപിഐഎമ്മും സർക്കാരും മറുപടി പറയണം. തെറ്റായ കേസ് രജിസ്റ്റർ ചെയ്തതിന് സർക്കാർ മാപ്പ് പറയണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam