ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാക്കൾ. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയത്.
സംസ്ഥാന കോൺഗ്രസിൽ വിഭാഗീയത മൂർച്ഛിക്കുന്നു എന്ന വാർത്തകൾക്കിടെയാണ്, മുഖ്യമന്ത്രി സ്ഥാനത്തിനായി ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന മൂന്ന് പ്രമുഖ നേതാക്കളും ഒരേ സ്വരത്തിൽ രംഗത്തെത്തിയത്. തെരുവിലെ പോരുകൾ ഇന്നത്തോടുകൂടി അവസാനിപ്പിക്കണമെന്നും അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന സൂചനയും നേതൃത്വം നൽകുന്നുണ്ട്.
നേതാക്കൾക്കായി പ്രവർത്തകർ ആരും തന്നെ തെരുവിൽ പ്രകടനങ്ങൾ നടത്താൻ പാടില്ല. ഇത്തരം നീക്കങ്ങൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതാക്കളെ പിന്തുണച്ച് സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകളും ബോർഡുകളും ഇന്ന് തന്നെ നീക്കം ചെയ്യണം.
പാർട്ടിയിൽ കടുത്ത ഭിന്നതയുണ്ടെന്ന വരുത്തിത്തീർക്കുന്ന പ്രചരണങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾ വഴിമരുന്നിടും.തെരുവിലെ പോരുകൾ ജനങ്ങൾക്കിടയിൽ പാർട്ടിക്ക് മോശമായ പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല.നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ല, എന്നാൽ അത് സഹപ്രവർത്തകരെ അപമാനിക്കുന്ന രീതിയിലേക്ക് മാറരുത്. പാർട്ടിയാണ് വലുതെന്നും ജനങ്ങളാണ് പരമപ്രധാനമെന്നും പ്രവർത്തകർ തിരിച്ചറിയണമെന്നും നേതാക്കൾ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
