കടയില്‍ നിന്ന് വാങ്ങിയ മുന്തിരി കഴിച്ച്‌ ദേഹാസ്വാസ്ഥ്യം; മൂന്ന് പേര്‍ ആശുപത്രിയില്‍

APRIL 18, 2024, 9:23 PM

പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകരയില്‍ കടയില്‍ നിന്ന് വാങ്ങിയ മുന്തിരി കഴിച്ച്‌ നാല് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം.

എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകള്‍ ഹൈറ മറിയം (നാല്) എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലനല്ലൂരിലെ കടയില്‍ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദിച്ചു തുടങ്ങിയ ഇവർ അവശരായി കുഴഞ്ഞു വീഴുകയായിരുന്നു.

vachakam
vachakam
vachakam

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ഡിസ്പെൻസറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കടയിലെ മുന്തിരിയുടെ സാമ്ബിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam