ലളിതം, മധുരം!  ശ്രീധന്യ സുരേഷ്  വിവാഹിതയായി

MAY 1, 2024, 11:35 AM

തിരുവനന്തപുരം: വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികൾ നേരിട്ട് 2019 ൽ സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷിനെ ഓർമ്മയുണ്ടോ? ശ്രീധന്യ വിവാഹിതയായി. ജീവിതത്തിന്റെ പുതിയ ഒരധ്യായം വളരെ ലളിതമായി തുടങ്ങി. 

രജിസ്‌ട്രേഷൻ വകുപ്പ് ഐ.ജി. ശ്രീധന്യ സുരേഷും ഗായക് ആർ. ചന്ദും തമ്മിലുള്ള വിവാഹമാണ് രജിസ്റ്റർ മാരേജിന്റെ ലാളിത്യത്തിൽ നടന്നത്. 

ശ്രീധന്യയുടെ കുമാരപുരത്തെ വീട്ടിൽ അടുത്തബന്ധുക്കൾമാത്രമാണ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടന്ന വിവാഹത്തിൽ പങ്കെടുത്തത്. ഹൈക്കോടതി അസിസ്റ്റന്റാണ് ഗായക് ആർ. ചന്ദ്. 

vachakam
vachakam
vachakam

മണ്ണന്തലയിലെ സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിൽവെച്ചാണ്‌ ഇരുവരും പരിചയപ്പെട്ടത്‌. ശ്രീധന്യ സിവിൽസർവീസ് നേടിയ അതേ വർഷമാണ് ഗായക് ഹൈക്കോടതി അസിസ്റ്റന്റ് ആയി സർവീസിൽ പ്രവേശിച്ചത്.. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam