കേസന്വേഷണത്തിലെ വീഴ്ച; ലഹരി കേസുകളിൽ യുവാക്കളെ വടകര കോടതി വെറുതെ വിട്ടു

MAY 1, 2024, 1:16 PM

വടകര: പോലീസിന്റെ കേസന്വേഷണത്തിലെ അപാകത മൂലം രണ്ട് മയക്കുമരുന്നു കേസുകളിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വടകരഎൻ.ഡി.പി.എസ്സ് സ്‌പെഷ്യൽ കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബു വിട്ടയച്ചു.

മുക്കം പോലീസ് 256 നെട്രാസഫാം ഗുളികളുമായി പിടികൂടിയ കൂടത്തായി സ്വദേശി അജിത്ത് (35), കുന്ദമംഗലം പോലീസ് 2 L ഗ്രാം ബ്രൗൺഷുഗറുമായി പിടികൂടിയ വെള്ളയിൽ നാലുകുടിപറമ്പ് മുഹമ്മദ് റാഫി (38) എന്നിവരെയാണ് വിട്ടയച്ചത്.

2018 ജൂൺ അഞ്ചിന് ഉച്ചക്ക് അജിത്തിനെ മുക്കം വൈ ബ്രിഡ്ജിൽ നിന്ന് മുക്കം സബ്ബ് ഇൻസ്‌പെക്ടരും മുഹമ്മദ് റാഫിയെ 2018 ജൂൺ ഒമ്പതിന് ഉച്ചക്ക് ചാത്തമംഗലം എൻ ഐ ടിക്ക് സമീപം വെച്ച് കുന്ദമംഗലം പോലീസ് സബ്ബ് ഇൻസ്‌പെക്ടരും പിടികൂടുകയായിരുന്നു.

vachakam
vachakam
vachakam

ഇരു കേസുകളിലുമായി 13 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തിരുന്നു.എൻ.ഡിപി.എസ്സ് ആക്ടിനും, ക്രിമിനൽ നടപടി നിയമത്തിനും എതിരായ അന്വേഷണമാണ് രണ്ടു കേസുകളിലും നടത്തിയത് എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതികളെ വിട്ടയച്ചത്.

രണ്ടു കേസുകളിലും പ്രതികൾക്കു വേണ്ടി അഡ്വ.പി.പി.സുനിൽകുമാർ ഹാജരായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam