ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; ഷൈനിനെയും കുടുംബത്തെയും പ്രത്യേക ആംബുലൻസിൽ തൃശ്ശൂരിലേക്ക് എത്തിക്കും

JUNE 6, 2025, 5:53 AM

ചെന്നൈ: നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി റിപ്പോർട്ട്. ഇന്ന് സേലത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഷൈനിന്റെ പിതാവ് മരിച്ചത്. കുടുംബത്തോടൊപ്പം ബാം​ഗ്ലൂരിലേക്ക് പോകവേ ആയിരുന്നു അപകടം ഉണ്ടായത്. 

അതേസമയം ഷൈനിനും അമ്മയ്ക്കും അനിയനും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവരെ തൃശ്ശൂരിലേക്ക് കൊണ്ടുപോകും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. പരിക്ക് പറ്റിയതിനാൽ പ്രത്യേക ആംബുലൻസിൽ ആണ് കൊണ്ടു പോവുക. 

തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ച് ദിശ മാറിയെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ധർമപുരി ആശുപത്രിയിലാണ് ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam