തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ നിന്ന് രക്ഷിച്ചത് ആഫ്രിക്കക്കാരന്റെ ചതി.
ഷീലയെ കുടുക്കാനായി യഥാര്‍ത്ഥ എല്‍എസ്ഡി സ്റ്റാമ്പ് വാങ്ങാനാണ് മരുമകളുടെ സഹോദരി ലിവിയയും സുഹൃത്ത് നാരായണ ദാസും തീരുമാനിച്ചിരുന്നത്.
ബെംഗളൂരുവിലുളള ആഫ്രിക്കക്കാരനില്‍ നിന്ന് പതിനായിരം രൂപ കൊടുത്ത് ഇവര്‍ എല്‍എസ്ഡി സ്റ്റാമ്പ് വാങ്ങിയത് ഷീലയെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ്.
എന്നാല്‍ ഇവിടെ ഷീലയ്ക്ക് തുണയായത് ആഫ്രിക്കക്കാരന്റെ ചതിയാണ്. ഒറിജിനല്‍ സ്റ്റാമ്പാണെന്ന് പറഞ്ഞ് ആഫ്രിക്കക്കാരന്‍ ലിവിയയ്ക്ക് നല്‍കിയത് വ്യാജ സ്റ്റാമ്പായിരുന്നു. കാക്കനാട്ടെ അനലറ്റിക്കല്‍ ലാബിലെ രാസപരിശോധനാഫലം നെഗറ്റീവായതോടെ ഷീല കേസില്‍ നിന്ന് കുറ്റവിമുക്തയാവുകയും ചെയ്തു.
2023 ഫെബ്രുവരി 27-നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് സംഘം പിടികൂടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ വ്യാജ എല്‍എസ്ഡി സ്റ്റാമ്പുകളാണ് പിടികൂടിയതെന്ന് പിന്നീട് പരിശോധനാ ഫലത്തില്‍ തെളിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്