'ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം ജന്മദിന സമ്മാനം'; 70-ാം ജന്മദിനം ആഘോഷിച്ചു ശശി തരൂർ എംപി 

MARCH 9, 2026, 3:55 AM

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എംപിയുമായ ശശി തരൂർ ഇന്ന് 70-ാം ജന്മദിനം ആഘോഷിക്കുകയാണ്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ തരൂരിന് ജന്മദിനാശംസകൾ നേർന്നു.

നയതന്ത്രജ്ഞൻ, എഴുത്തുകാരൻ, ജനപ്രതിനിധി എന്നീ നിലകളിൽ മികവ് തെളിയിച്ച ശശി തരൂർ 1956 മാർച്ച് 9ന് ലണ്ടൻ നഗരത്തിലാണ് ജനിച്ചത്. താൻ ഇപ്പോൾ ഒരു മുതിർന്ന പൗരനായതായി തോന്നുന്നുവെന്നാണ് ജന്മദിനത്തെ കുറിച്ച് തരൂർ പ്രതികരിച്ചത്. ഇന്ന് ഒരു സാധാരണ പ്രവൃത്തി ദിവസമായി തന്നെ കടന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തോടൊപ്പം തന്നെയാണ് ഇത്തവണത്തെ തന്റെ ജന്മദിനം വരുന്നതെന്നും തരൂർ പറഞ്ഞിരുന്നു. ഇത് വലിയൊരു ജന്മദിന സമ്മാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam