പാലോട് രവിയുടേത് ശാസനാരൂപത്തിലുള്ള നല്ല ഉപദേശമെന്ന് ശക്തന്‍ 

JULY 28, 2025, 2:43 AM

തിരുവനന്തപുരം: എന്‍ ശക്തന്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ്റെ താൽക്കാലിക ചുമതല ഏറ്റെടുത്തു. 

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിക്കും. കോണ്‍ഗ്രസിന്റെ സുവര്‍ണ്ണകാലഘട്ടമാണ് വരാന്‍പോകുന്നതെന്നും പാലോട് രവിക്ക് നന്ദി പറഞ്ഞുകൊണ്ട് ശക്തന്‍ പറഞ്ഞു. 

നാല് വര്‍ഷമായി ജില്ലയില്‍ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുണ്ട്. എല്ലാതലത്തിലും പാര്‍ട്ടി ശക്തമാണ്. ഉപതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എന്‍ ശക്തന്‍ പ്രതികരിച്ചു.

vachakam
vachakam
vachakam

ഡിസിസി പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ് പാലോട് രവി നിറവേറ്റിയത്. മനുഷ്യരല്ലേ, ചില വാക്കുകള്‍ വരാം, ശാസനാരൂപത്തില്‍ വന്ന നല്ല ഉപദേശമാണ് പാലോട് രവി നല്‍കിയതെന്നും ശക്തന്‍ കൂട്ടിച്ചേര്‍ത്തു.

മഹത് വചനങ്ങള്‍ക്ക് മാര്‍ദ്ദവമില്ലെങ്കില്‍ ഉദ്ദേശശുദ്ധിയാല്‍ മാപ്പ് നല്‍കൂവെന്നാണ് പാലോട് രവി പ്രതികരിച്ചത്. പാര്‍ട്ടിയുടെ ശക്തി തിരിച്ചുകൊണ്ടുവരണം എന്ന ആവേശത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശക്തന് എല്ലാ പിന്തുണയും നല്‍കും എന്നും പാലോട് രവി പ്രതികരിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam