കോഴിക്കോട്: എസ്‌എഫ്‌ഐ - കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. സ്റ്റാഫ് കൗണ്‍സിലിന്‍റെ ശുപാർശ പ്രകാരമാണ് കോളജും ഹോസ്റ്റലും അനിശ്ചിത കാലത്തേക്ക് അടച്ചത്.
ഇന്നലെ രാത്രി രണ്ട് കെഎസ്‍യു പ്രവർത്തകരെ എസ്‌എഫ്‌ഐക്കാർ മർദിച്ചെന്നാരോപിച്ച് കെഎസ്‍യു പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. തുടർന്ന് സ്റ്റാഫ് കൗണ്‍സില്‍ ചേർന്ന് കോളജ് യൂണിയൻ ജനറല്‍ സെക്രട്ടറി ഋത്വിക്ക്, ആസിഫ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.
ഇതോടെ കെഎസ്‍യു പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. നടപടി നേരിട്ട ഋത്വിക്ക് കോളജ് യൂണിയൻ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതോടെ കെഎസ്‍യു വീണ്ടും പ്രതിഷേധവുമായി എത്തി.
തുടർന്നുണ്ടായ സംഘർഷത്തില്‍ രണ്ട് കെഎസ്‍യു പ്രവർത്തകർക്കും രണ്ട് എസ്‌എഫ്‌ഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. പോലീസ് സ്ഥലത്ത് എത്തിയാണ് സംഘർഷാവസ്ഥയാക്ക് അയവുവരുത്തിയത്.ഇതോടെ കെഎസ്‍യു പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.
നടപടി നേരിട്ട ഋത്വിക്ക് കോളജ് യൂണിയൻ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതോടെ കെഎസ്‍യു വീണ്ടും പ്രതിഷേധവുമായി എത്തി.തുടർന്നുണ്ടായ സംഘർഷത്തില്‍ രണ്ട് കെഎസ്‍യു പ്രവർത്തകർക്കും രണ്ട് എസ്‌എഫ്‌ഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. പോലീസ് സ്ഥലത്ത് എത്തിയാണ് സംഘർഷാവസ്ഥയാക്ക് അയവുവരുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്