ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി. അപകടത്തിൽ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. കതിനയിൽ കരിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.
കരിമരുന്നിന് തീപിടിച്ച് കതിന നിറയ്ക്കുകയായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കതിന നിറയ്ക്കുകയായിരുന്ന ചേര്‍ത്തല പട്ടണക്കാട് സ്വദേശി രാമചന്ദ്രൻ കര്‍ത്ത, അരൂര്‍ സ്വദേശി ജഗദീഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകിട്ട് 4.30ഓടെ പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്