കൊച്ചി: തൃപ്പൂണിത്തുറയിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ സ്കൂളിനെതിരെ കുട്ടിയുടെ കുടുംബം രംഗത്ത്. സ്കൂളിന്റെ വാദങ്ങൾക്ക് എതിരെ ആണ് കുടുംബം രംഗത്ത് എത്തിയത്.
മിഹിർ മുൻപ് പഠിച്ചിരുന്ന ജെംസ് മോഡേൺ അക്കാദമിയിൽ നിന്ന് കുടുംബം ടിസി ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും മരിച്ച വിദ്യാർത്ഥിയോട് കാണിക്കേണ്ട മാന്യത ഗ്ലോബൽ പബ്ലിക് സ്കൂൾ വാർത്താക്കുറിപ്പിൽ കാണിച്ചില്ലെന്നും മിഹിറിന്റെ കുടുംബം പറഞ്ഞു.
അതേസമയം മുൻപ് പഠിച്ചിരുന്ന സ്കൂളിൽ പ്രശ്നമുണ്ടാക്കിയതിനാൽ ടിസി നൽകി പറഞ്ഞുവിട്ട വിദ്യാർത്ഥിയാണ് മിഹിർ എന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ വാർത്താക്കുറിപ്പിൽ പരാമർശിച്ചിരുന്നു. സ്കൂളിൽ റാഗിംഗ് നടന്നതിന് തെളിവില്ലെന്നും, വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം മെസ്സേജിന്റെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മിഹിറിന്റെ കുടുംബം രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്