പമ്പാ നദിയിൽ ഉല്ലാസ യാത്ര നടത്തുന്നതിനിടെ ചങ്ങാടം മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം 

FEBRUARY 4, 2025, 8:48 AM

ആലപ്പുഴ: പമ്പാ നദിയിൽ ഉല്ലാസ യാത്ര നടത്തുന്നതിനിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചതായി റിപ്പോർട്ട്. കടപ്ര വളഞ്ഞവട്ടം കിഴക്കേ വീട്ടിൽ പുത്തൻപുരയ്ക്കൽ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ് - 25 )ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെ വളഞ്ഞവട്ടം ഉപദേശിക്കടവിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. പമ്പയാറ്റിൽ രതീഷ് ഉൾപ്പെടുന്ന നാലംഗ സംഘം നടത്തിയ ഉല്ലാസ യാത്രയ്ക്കിടെ ചങ്ങാടം തലകീഴായി മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിൽ നീന്തൽ വശമില്ലാതിരുന്ന രതീഷ് നദിയിലേയ്ക്ക് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് ഉപദേശി കടവ് പാലത്തിന് സമീപത്തു നിന്നും രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. മാതാവ് - ഉഷ, സഹോദരി - രേഷ്മ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam