ശസ്ത്രക്രിയയിലെ ഗുരുതര പിഴവ്: യുവതിയുടെ വയറ്റിൽ നിന്നു തുണി കണ്ടെത്തിയതിൽ ആരോഗ്യവകുപ്പ് അന്വേഷണം

JANUARY 7, 2026, 11:46 PM

വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് തുണി പുറത്ത് വന്ന സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യവകുപ്പ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ സംഘം വയനാട്ടിലെത്തി അന്വേഷണം നടത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. 

അതേസമയം മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിക്കാണ് ചികിത്സാ പിഴവിനെ തുടർന്ന് ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബർ 20നാണ് മാനന്തവാടി മെഡിക്കൽ കോളേജിൽ യുവതി പ്രസവിച്ചത്. 23ന് യുവതിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കടുത്ത വേദനയെ തുടർന്ന് രണ്ടുതവണ മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും സ്കാനിങ് നടത്തിയില്ലെന്നും പരാതി ഉണ്ട്. തുടർന്ന് കഴിഞ്ഞമാസം 29ാം തീയതി യുവതിയുടെ വയറിൽ നിന്നും തുണിക്കെട്ട് പുറത്തുവരികയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam